Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Sector

Thrissur

സ​ഹ​ക​ര​ണ​മേ​ഖ​ല സാ​മൂ​ഹ്യ​നന്മ​യ്ക്ക്: ര​മേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: നാ​ടി​ന്‍റെ സ​ർ​വ​തോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​ക്ക് സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ഹ​ക​ര​ണ​മേ​ഖ​ല സാ​മൂ​ഹ്യ​നന്മ​യ്ക്ക് എ​ന്ന മു​ദ്രാ​വാ​ക്യം യാ​ഥാ​ർ​ഥ്യ​മാ​ക്കി കേ​ര​ള​ത്തി​ലെ പു​തി​യ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ് പ​ദ്ധ​തി​യി​ലൂ​ടെ സ​ഹ​ക​ര​ണ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള മു​ന്നേ​റ്റ​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ യോ​ജി​പ്പ് ഉ​ണ്ടാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച തൃ​ശൂ​ർ അ​ർ​ബ​ൻ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​മാ​യ സി.​എ. ഒൗ​സേ​ഫ് ട​വ​റി​ന്‍റെ ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വീ​ക​രി​ച്ച മെ​യി​ൻ ബ്രാ​ഞ്ചി​ന്‍റെ​യും ലോ​ക്ക​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, മു​ൻ മേ​യ​റും ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഐ.​പി. പോ​ൾ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, എ​ൻ.​ജെ. സൈ​മ​ണ്‍, പി.​എം. ബാ​ദു​ഷ, ഇ.​വി. സു​നി​ൽ​രാ​ജ്, മോ​ഹ​ൻ ഇ​മ്മ​ട്ടി, ജെ​സി ആ​ന്‍റ​ണി, സി​സി​ലി ജോ​സ്, റോ​സി​ലി​ൻ സ്റ്റെ​യി​ൻ​സ്, എ​ൻ.​ജെ. ജോ​സ്, ബാ​ങ്ക് സി​ഇ​ഒ പി.​എ​സ്. ശ​ങ്ക​ര​ൻ, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up